ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ഹരിയാനയില്‍ പള്ളി ആക്രമിച്ച സംഭവത്തിലും അദ്ദേഹം റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്.
രണ്ടു സംഭവങ്ങളും ആശങ്ക ഉളവാക്കുന്നതാണെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. നടന്ന ഇരുസംഭവങ്ങളിലും ക്യത്യമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.