ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ സംഘം ഇന്ന് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ മൊഴിയുടെ വിവരങ്ങള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 19ലേക്ക് മാറ്റി.