കഴിഞ്ഞ വര്‍ഷം യുട്യൂബിലൂടെ ഏറ്റവും അധികം വരുമാനമുണ്ടാക്കിയവരെ പരിചയപ്പെടാം

യൂ ട്യൂബിലൂടെ വരുമാനമുണ്ടാക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. ഏതു നിമിഷമാണ് വീഡിയോ ഹിറ്റാവുക എന്നോ ജനം അതെങ്ങനെ ഏറ്റെടുക്കുമെന്നോ ആര്‍ക്കും പറയാന്‍ സാധിക്കില്ല.

ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകത്താകമാനം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ വ്യക്തികളുടെ പേരു വിവരങ്ങള്‍ ഫോബ്‌സ് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. അവ താഴെ കൊടുത്തിരിക്കുന്നു.

1 ഫെലിക്‌സ് കെജില്‍ബെര്‍ഗ്

25 കാരനായ ഫെലിക്‌സ് കെജില്‍ബെര്‍ഗ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. വീഡിയോ ഗെയിമുകള്‍ക്ക് കമന്ററി നല്‍കി 1.2 കോടി ഡോളറാണ്. ഇയാള്‍ സ്വന്തമാക്കിയത്.

2 ലിന്‍ഡസി സ്റ്റിര്‍ലിന്‍ഗ്

ഡാന്‍സിംഗ് വയലിനിസ്റ്റായ ലിന്‍ഡസി സ്റ്റിര്‍ലിന്‍ഗ് ആണ് ആ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 60 ലക്ഷം ഡോളറാണ്. കഴിഞ്ഞ വര്‍ഷം ലിന്‍ഡ്‌സി സ്വന്തമാക്കിയത്.

3 റേട്ടും ലിന്‍കും

റെറ്റ് മക്ലാഫിന്‍ ചാള്‍സ് ലിന്‍കണ്‍ നീല്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത് 45 ലക്ഷം ഡോളറാണ് ഇവര്‍ സ്വന്തമാക്കിയത്. ടൊയോറ്റാ, ഗില്ലറ്റേ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികള്‍ക്കു വേണ്ടി സ്‌പോണ്‍സേര്‍ഡ് പരിപാടികളാണ് ഇവര്‍ ചെയ്യുന്നത്.

4 മിഷേല

30 ലക്ഷം ഡോളറാണ് കഴിഞ്ഞ വര്‍ഷം മിഷേല യൂട്യൂബിലൂടെ സ്വന്തമാക്കിയത്. മേക്ക് അപ്പ്, അലങ്കാരങ്ങള്‍ തുടങ്ങിയ വീഡിയോകളാണ് മിഷേല യൂട്യൂബിലൂടെ തയ്യാറാക്കുന്നത്.

5 ലിലി സിംഗ്

സൂപ്പര്‍ വുമണ്‍ എന്ന് പേരില്‍ ആരാധകര്‍ക്കിടയിലറിയപ്പെടുന്ന ലിലി സിംഗ് കഴിഞ്ഞ വര്‍ഷം യൂട്യൂബിലൂടെ സ്വന്തമാക്കിയത് 25 ലക്ഷം ഡോളറാണ്.

6 റോസന പാന്‍സിനോ

ഇന്റര്‍നെറ്റില്‍ പാചക വിപ്ലവം സൃഷ്ടിച്ചായാളാണ് റോസന പാന്‍സിനോ. വ്യത്യസ്തമായ പലഹാരങ്ങള്‍ ഒരുക്കി ആരാധകരെ ആകര്‍ഷിപ്പിച്ച പാന്‍സിനോ കഴിഞ്ഞ വര്‍ഷം യൂട്യൂബിലൂടെ സ്വന്തമാക്കിയത് 25 ലക്ഷം അമേരിക്കന്‍ ഡോളര്‍ ആണ്.

Top