തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. പോലീസിന്റെയും സിബിഐയുടെയും ഡയറികള്‍ ഹാജരാക്കണം. പോലീസ് ശേഖരിച്ച രേഖകളും അക്കമിട്ടു ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
കിളിരൂര്‍ കേസില്‍ സംഭവിച്ചതുപോലെ രേഖകള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസ് അടുത്തമാസം ഏഴിന് വീണ്ടും പരിഗണിക്കും.
കേസില്‍ തുടരന്വേഷണം നടത്തിയ സിബിഐ, അനഘയെ മാനഭംഗപ്പെടുത്തിയത് പിതാവ് നാരായണന് നമ്പൂതിരിയാണെന്ന നിഗമനത്തിലെത്തിച്ചേര്ന്നിരുന്നു. എന്നാല്‍ മതിയായ അന്വേഷണം നടത്താതെയാണ് സിബിഐ ഈ നിഗമനം നടത്തിയതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.