കശ്മീരിലും ബംഗാളിലും ബി.ജെ.പി വിജയിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകാശ്മീരിലും 2016ല്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചിമ ബംഗാളിലും ബി.ജെ.പി വന്‍ വിജയം നേടുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. മാധ്യമങ്ങള്‍ ഇപ്പോഴും സംസ്ഥാനത്തെ വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള തിരക്കിലാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് പറഞ്ഞ അമിത് ഷാ സി.ബി.ഐയെ ഉപയോഗിച്ച് തന്നെ വിരട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണത്തെ തള്ളി. ശാരദാ ചിട്ടി തട്ടിപ്പിലും ബുര്‍ദ്വാന്‍ സ്‌ഫോനത്തിനും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ബന്ധമുണ്ട്. സി.ബി.ഐക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെങ്കില്‍ പ്രതികള്‍ നിരപരാധിയാണെന്ന് മമത പറയട്ടേ ഷാ പറഞ്ഞു.

Top