കാത്തിരിപ്പിനൊടുവില്‍ റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയിലെത്തി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ പുതിയ ക്വിഡ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 2.56 ലക്ഷം മുതല്‍ 3.53 ലക്ഷം രൂപ വരെയാണ് കാറിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. കാറിന്റെ വില്‍പ്പന അടുത്തമാസം മുതല്‍ ആരംഭിക്കും.

സാധാരണ ഹാച്ച്ബാക്കിനേക്കാള്‍ ഉയരം കൂടുതലാണ് ക്വിഡിന്. 25 കി.മീ ആണ് ഇതിന്റെ മൈലേജ്. ഇന്ധന ടാങ്കിന് 28 ലിറ്റര്‍ ശേഷിയുണ്ട്. പവര്‍ സ്റ്റിയറിങ്, എസി, പവര്‍വിന്‍ഡോസ്, ഫോഗ്‌ലൈറ്റ്, കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്ക്, എയര്‍ബാഗ്, നാവിഗേഷന്‍ എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍.

റെനോയുടെ ചെന്നൈയിലെ ഫാക്ടറിയിലാണ് കിഡ് നിര്‍മ്മിക്കുന്നത്. റെനോയും നിസ്സാനും സംയുക്തമായി രൂപീകരിച്ച ഫ്‌ളാറ്റ്‌ഫോമിലാണ് ക്വിഡിന്റെ പിറവി. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള റെനോയ്ക്ക് 5സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമുണ്ട്. ലിറ്ററിന് 25.17 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

രാജ്യത്ത് ലഭ്യമായ പെട്രോള്‍ കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ളതാണിത്. മാരുതി സുസുക്കിയുടെ ഓള്‍ട്ടോ കെ10, ഹ്യൂണ്ടായിയുടെ ഇയോണ്‍ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും കിഡിന്റെ വരവ്.

Top