കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള പുതിയ മുസ്ലീം സംഘടന ഉടന്‍

കോഴിക്കോട്: കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ പുതിയ മുസ്ലീം സംഘടന വരുന്നു. മുസ്ലീം ജമാഅത്ത് എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. മുസ്ലീം വിഭാഗത്തിന്റെ പൊതുസംഘടന എന്ന രീതിയിലാണ് മുസ്ലീം ജമാഅത്തിന്റെ രൂപീകരണമെന്നാണ് സൂചന. പുതിയ സംഘടന ഒക്ടോബര്‍ പത്തിന് പ്രഖ്യാപിക്കും. ജമാഅത്തെ ഇസ്ലാമി, കെഎന്‍എം തുടങ്ങിയ സംഘടനകള്‍ക്ക് ബദലായിരിക്കും പുതിയ സംഘടനയെന്നാണ് റിപ്പോര്‍ട്ട്.

Top