കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പി വി അബ്ദുള്‍സലാമിന്റെ വീടിന് നേരെ ആക്രണമം. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനിടെയൊണ് ആക്രമണമുണ്ടായത്.
ഔദ്യോഗിക വസതിയുടെ അകത്ത് കടന്ന ഒരു സംഘം വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും പൂച്ചെട്ടികള്‍ വലിച്ചെറിയുകയും ചെയ്തു. മതിലിന് മുകളിലുണ്ടായിരുന്ന ലൈറ്റുകളും ആക്രണത്തില്‍ തകര്‍ന്നു.
സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് വൈസ് ചാന്‍സലര്‍ ആരോപിച്ചു. അക്രമം നടക്കുന്ന വിവരം അറിയിച്ചിട്ടും പോലീസ് സമയത്തിന് സ്ഥലത്തെത്തിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ഞായറാഴ്ചയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിസിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നിരുന്നു.