കാശ്മീരില്‍ ഗ്രനേഡ് പൊട്ടി ആടിനെ മേയ്ക്കാന്‍ പോയ ആള്‍ മരിച്ചു

രജൗരി: ജമ്മു കാശ്മീരില്‍ ഗ്രനേഡുപൊട്ടി ആടിനെ മേയ്ക്കാന്‍ പോയ ആള്‍ മരിച്ചു. ഇന്നു രാവിലെ രജൗരി ജില്ലയിലെ ധര്‍ഹാളിലായിരുന്നു സംഭവം. തീവ്രവാദികളുടെ ശക്തി മേഖലയാണ് ധര്‍ഹാള്‍.

കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ വസ്തു ഗ്രനേഡാണെന്ന് അറിയാതെ പരിശോധിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. ഗ്രനേഡിന്റെ പിന്‍ ഊരിയതാണ് സ്‌ഫേടനത്തിനു കാരണമായത്.

Top