കിസ് ഓഫ് ലവ് അംഗീകരിക്കാനാകില്ലെന്ന് സിനിമാ താരം ശോഭന. ‘കിസ് ഓഫ് ലൗ’ പ്രചാരണത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ചുംബനം എന്നത് തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. സമരക്കാര്‍ ഈ സമരമുറയിലൂടെ അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നോ തനിക്ക് മനസ്സിലാകുന്നില്ല.
ചുംബന സമരത്തെ അനുകൂലിക്കുന്നുവെന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നാല്‍ സ്വന്തം മകള്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് അത് അംഗീകരിക്കാനാകുമോ എന്നും താരം ചോദിക്കുന്നു. ബംഗളുരുവിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ചുംബന സമരത്തെകുറിച്ച് ശോഭനയുടെ പ്രതികരണം.