2014ലെ കുട്ടികളുടെ സമാധാന പുരസ്കാരത്തിനായി നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്നു കുട്ടികളില്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയും. ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള കുട്ടികളുടെ അവകാശത്തിനായി പോരാടുന്ന സംഘടനയാണ് ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് നല്കി വരുന്നത്.
യു.എസില്‍ നിന്നുള്ള നേഹ, റഷ്യയില്‍ നിന്ന് അലെക്സി, ഖാനയില്‍ നിന്ന് ആന്‍ഡ്രൂ എന്നീ കുട്ടികളാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി മികച്ച കാര്യങ്ങള്‍ ചെയ്യുന്ന കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും നല്കിവരുന്നതാണ് അവാര്‍ഡ്.
18 വയസുള്ള നേഹ സ്വന്തം സ്ഥാപനം നടത്തി കുട്ടികളെ സഹായിച്ചു വരികയാണ്. 17 വയസുള്ള അലക്സിയാകട്ടെ റഷ്യയിലെ ഹോമോസെക്ഷ്വലിനെതിരെയും ട്രാന്സ്ജെന്ഡറിനെതിരെയും പോരാടുന്നു. ഖാനയിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് 13 കാരന് ആന്‍ഡ്രൂ ചെയ്യുന്നത്.
2005 മുതല്‍ അവാര്‍ഡ് നല്കി വരികയാണ്. നവംബര്‍ 18നായിരിക്കും ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുക. 1984ലെ സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം ലഭിച്ച ദക്ഷിണാഫ്രിക്കയിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അവാര്‍ഡ് സമ്മാനിക്കും.