കുതിച്ചുയര്‍ന്ന് ഓഹരി വിപണി; നിഫ്റ്റിക്ക് നേട്ടം

മുംബൈ: ഓഹരി വിപണികളില്‍ നേട്ടം. നിഫ്റ്റി സൂചിക തിരിച്ച് പിടിച്ചു. സൂചിക 8700 ലെവലിലെത്തി. സെന്‍സെക്‌സ് 139 പോയന്റ് നേട്ടത്തില്‍ 28656ലും നിഫ്റ്റി 43 പോയന്റ് നേട്ടത്തില്‍ 8704 ലുമാണ് വ്യാപാരം നടക്കുന്നത്. എഫ്എംസിജി, ഐടി, ബാങ്ക് വിഭാഗങ്ങളിലെ ഓഹരികളുടെ മുന്നേറ്റമാണ് നിഫ്റ്റിക്ക് തുണയായത്.

റിസര്‍വ്വ് ബാങ്കിന്റെ ധന അവലോകന നയവും റിയല്‍ എസ്റ്റേറ്റ് ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതുമാണ് വിപണിക്ക് തുണയായത്. ഏഷ്യന്‍ വിപണികളെല്ലാം തന്നെ നേട്ടത്തിന്റെ പാതയിലാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. 62 രൂപ 31 പൈസ എന്ന നിലയിലാണ് രൂപയുടെ ഇപ്പോഴത്തെ വിനമയം നടക്കുന്നത്.

429 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 73 ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ടാറ്റ പവര്‍, എന്‍ടപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍ നഷ്ടത്തിലുമാണ്.

Top