കോട്ടയം: കുമരകത്തും, അയ്മനത്തും മാരകമായ എച്ച് 5 എന്‍ 1 ബാക്ടീരിയ സ്ഥിരീകരിച്ചു. മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. ഇതേതുടര്‍ന്ന് രണ്ടു പഞ്ചായത്തുകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. ചത്ത താറാവിന്റെ സാമ്പിള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധിച്ചപ്പോഴാണ് എച്ച്5എന്‍1 ആണെന്ന് റിപ്പോര്‍ട്ട് ലഭിച്ചത്.
താറാവുകള്‍ ചത്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ ജാഗ്രത പാലിക്കണം. അതുപോലെ ഇവിടെയുള്ളവര്‍ക്ക് ജലദോഷമോ ചുമയോ പനിയോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാനും താറാവുകള്‍ ചത്ത പ്രദേശത്ത് കോഴിയോ മറ്റ് പക്ഷികളോ കൂട്ടത്തോടെ ചത്താല്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.