ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മരകം തകര്‍ത്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ആലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് ഇതുവരെ അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത് മുതല്‍ ഉദ്യോഗസഥര്‍ക്കു വധഭീഷണി ഉണ്ടാകുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം മന്ദഗതിയിലായെന്നാരോപിച്ചു കണ്ണര്‍കാട് സ്വദേശി നല്കിയ ഹര്‍ജിയെ തുടര്‍ന്നു കോടതി ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് അടുത്തമാസം 20ന് പരിഗണിക്കും.