കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ യുഡിഎഫ് തീരുമാനം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെഎം മാണിയുടെ വേര്‍പാടിനെ തുടര്‍ന്നാണ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ശബ്ദ പ്രചാരണം സമാപിക്കുന്ന ഞായറാഴ്ച വൈകീട്ട് പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രാര്‍ഥന നടത്തും. മറ്റ് ആറ് മണ്ഡലത്തിലും പ്രചാരണ സമാപനം ശാന്തമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.