തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ നല്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് 69 കോടി ഇതിനായി വകയിരുത്തി. 40 കോടി രൂപ സര്‍ക്കാര്‍ സഹായം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.ശമ്പളവും പെന്‍ഷനും വൈകിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് മന്ത്രിയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.