കൊച്ചി: വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 58 ആക്കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കെഎസ്ഇബി ജീവനക്കാരായ എം.വി. മാത്യൂസ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ഉത്തരവിട്ടത്.
പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കിയ സാഹചര്യത്തില്‍ അടുത്തിടെ കമ്പനിയാക്കിയ കെഎസ്ഇബിയുടെ ജീവനക്കാര്‍ക്ക് അതിന് അവകാശമുണ്ടെന്നാണു ഹര്‍ജിക്കാരുടെ വാദം.
ഹര്‍ജിക്കാരുടെ റിട്ടയര്‍മെന്റ് പ്രായം കോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നും പെന്‍ഷന്‍ പ്രായം നീട്ടുകയാണെങ്കില്‍ ശമ്പളം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായിരിക്കുമെന്നും 56ല്‍ വിരമിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ ഒഴിവുകളിലേക്കുള്ള നിയമനവും കോടതി ഉത്തരവിന് വിധേയമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.