കൊച്ചി: സംസ്ഥാന ചലച്ചിത്ര വികസന ബോര്‍ഡില്‍ നിന്ന് രാജിവയ്ക്കില്ലെന്ന് നടന് സലിംകുമാര്‍. കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കുന്നതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് താന്‍ രാജിവയ്ക്കില്ല. രാജ്മോഹന്‍ ഉണ്ണിത്താന് ചെയര്‍മാനാവുന്നതില്‍ എന്താണ് തെറ്റ്. ഉണ്ണിത്താന് രാഷ്ട്രീയക്കാരന് മാത്രമല്ല, നടന് കൂടിയാണെന്നും സലിംകുമാര്‍ വ്യക്തമാക്കി.
രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധിക്കുന്ന സിനിമാക്കാരുടെ നിലപാട് സംശയാസ്പദമാണ്. സിനിമാക്കാര്‍ക്ക് പല ഉള്ളുകള്ളികളുമുണ്ട്. സാബു ചെറിയാന് ചെയര്‍മാനായത് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്നും സലിംകുമാര്‍ അഭിപ്രായപ്പെട്ടു. അതേസമയം സലിംകുമാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.