ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരേ ഡല്‍ഹിയില്‍ മത്സരിക്കാനില്ലെന്നു പാര്‍ട്ടിയിലെ മുന്‍ ഗ്ലാമര്‍ താരവും തീപ്പൊരി നേതാവുമായ ഷസിയാ ഇല്‍മി. നേതൃത്വവുമായി കല ഹിച്ച് എഎപി വിട്ട് ബിജെപിയിലേക്ക് എത്തുന്ന ഷാസിയായെ കെജ്രിവാളിനെതിരേ മത്സരിപ്പിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഞാന്‍ ഒരിടത്തു നിന്നും മത്സരിക്കാനില്ലെന്നും അവര്‍ ഇന്നലെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാഷണല്‍ ഡിഫന്‍സ് കോളെജിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നതിനാല്‍ തനിക്ക് മാധ്യമങ്ങളുടെ കോളുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഷാസിയ ട്വീറ്റ് ചെയ്തു. എന്നാല്‍, ബിജെപിയി ല്‍ ചേരുന്നതു സംബന്ധിച്ച് ഷാസിയ വ്യക്തമായി പ്രതികരിച്ചി ല്ല. ഇതേക്കുറിച്ചു തീരുമാനിക്കാ ന്‍ അല്‍പം സാവകാശം വേ ണം. എഎപിയെ തുറന്നു കാണിക്കുമെന്നും അവര്‍.
ഒരു ഇന്ത്യാക്കാരി എന്ന നിലയില്‍ എവിടെ നിന്നും മത്സരിക്കാനും അവര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ഇക്കാര്യത്തി ല്‍ കെജ്രിവാളിന്റെ പ്രതികരണം. ന്യൂഡല്‍ഹി മണ്ഡലത്തിലാണ് കെജ്രിവാള്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കിരണ്‍ വാലിയയെ പ്രഖ്യാപിച്ചിട്ടുണ്ട്.