കെ.എം മാണി രാജിവയ്ക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്

തിരുവനന്തപുരം: ബാര്‍ കോഴയില്‍ ആരോപണവിധേയനായ കെ.എം മാണി രാജിവയ്ക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്. രാജിവച്ചില്ലെങ്കില്‍ മാണിയെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയാറാവണം അദ്ദോഹം അഭിപ്രായപ്പെട്ടു.

നിയമവകുപ്പ് മാണിയില്‍ നിന്ന് മാറ്റണം. അല്ലെങ്കില്‍ തന്നെപോലെ വഴിയെ പോകുന്നവര്‍ അഭിപ്രായം പറയും. കെപിസിസി പ്രസിഡന്റ് സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്നും ജേക്കബ്ബ് പറഞ്ഞു.

Top