തിരുവനന്തപുര:ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കേസെടുത്ത മന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്. ഒരു നിമിഷം പോലും മന്ത്രിയായി തുടരാന്‍ മാണിക്ക് അര്‍ഹതയില്ല. രാജി വച്ചാലേ അന്വേഷണം സത്യന്ധമായിമായി നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മാണി മന്ത്രിയായി തുടരുന്നതില്‍ ധാര്‍മികതയില്ല. മാണിയെ ഇന്ന് തന്നെ രാജി വെപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. വിഷയം നിയമസഭയില്‍ ഉന്നയിക്കും. മന്ത്രിസഭയിലെ രണ്ട് പേര്‍ക്കെതിരെ കേസുണ്ടെന്ന ന്യായം പറയരുത്. അടൂര്‍ പ്രകാശിനും എം.കെ മുനീറിനും എതിരെ കേസെടുത്തത് മന്ത്രിമാരല്ലായിരുന്നപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.
15ന് നിയമസഭയിലേക്കുള്ള മാര്‍ച്ചില്‍ മാണിക്കെതിരെ പ്രക്ഷോഭം ഉയരും. വിജിലന്സിന്ന് പെട്ടന്ന് തീരുമാനമെടുക്കേണ്ടി വന്നത് എല്‍.ഡി.എഫിന്റെ നിയമപോരാട്ടം മൂലമാണെന്നും കോടിയേരി വ്യക്തമാക്കി.