കെ പി സി സിയുടെ വിശാല നിര്‍വാഹക സമിതി യോഗം നാളെ

തിരുവനന്തപുരം: മദ്യനയത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടിയും സര്‍ക്കാറും രണ്ടുവഴിക്ക് നീങ്ങിയ ശേഷം ആദ്യമായി കെ പി സി സിയുടെ വിശാല നിര്‍വാഹക സമിതി നാളെ യോഗം ചേരുന്നു. സര്‍ക്കാര്‍കെ പി സി സി യോഗം ചേര്‍ന്ന് മദ്യനയ വിവാദത്തിന് ഫുള്‍സ്റ്റോപ്പ് ഇട്ടെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള അടുപ്പം പൂര്‍ണ്ണതോതിലായിട്ടില്ല. 105 അംഗ നിര്‍വാഹക സമിതി അംഗങ്ങള്‍ക്ക് പുറമെ ഡി സി സി പ്രസിഡന്റുമാര്‍, മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, വക്താക്കള്‍, ജോയിന്റ് സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നാളെ രാവിലെ പത്ത് മണിക്ക് ഇന്ദിരാഭവനിലാണ് യോഗം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കവും കേന്ദ്രസര്‍ക്കാറിനെതിരായ പ്രക്ഷോഭത്തിന് രൂപം നല്‍കലുമാണ് പ്രധാന അജന്‍ഡയെങ്കിലും ചര്‍ച്ചകള്‍ വിവാദ വിഷയങ്ങളില്‍ കേന്ദ്രീകരിക്കും. മദ്യനയത്തെക്കുറിച്ച് ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.

Top