ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി റാവുസാഹിബ് ധാന്വേ കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കും. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് അദ്ദേഹം കേന്ദ്ര മന്ത്രി സ്ഥാനം രാജിവയ്ക്കുന്നത്.
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രിയാണു നിലവില്‍ ധാന്വേ. 2014-ല്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നു മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും നിലവില്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ധാന്വേയെ തെരഞ്ഞെടുത്തത്.
ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു പദവി എന്ന സമ്പ്രദായം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണു ധാന്വേ രാജി സമര്‍പ്പിക്കുന്നത്.