ഡല്‍ഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയെ സര്‍ക്കാര്‍ പുറത്താക്കി. ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ ഇടപെട്ടതിനെ തുടര്‍ന്നാണു പുറത്താക്കല്‍. കേസില്‍ മുന്‍ ആഭ്യന്തര സഹമന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ അനില്‍ ഗോസ്വാമി ഇടപെട്ടു എന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കല്‍ നടപടിയെന്നാണ് സൂചന.