കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന് വി.എസ്

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകള്‍ക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് വി.എസ് അച്യുതാനന്ദന്‍. ആലപ്പുഴ ചാരുംമൂടില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഘര്‍ വാപ്പസി എന്ന പേരില്‍ ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിക്കുന്ന നയമാണ് നരേന്ദ്ര മോഡിയും ആര്‍.എസ്.എസും സംഘപരിവാറും സ്വീകരിച്ചുപോരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അദാനി അംബാനിമാരെ സഹായിക്കുന്നതാണ്. തൊഴിലെടുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു. ഈ ഘട്ടത്തില്‍ ഇടത് കക്ഷികളുടെ പ്രധാന്യം വര്‍ധിച്ചുവരികയാണെന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ ദേശീയ തലത്തില്‍ ഇടതുകക്ഷികള്‍ പ്രക്ഷോഭം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ നയങ്ങളുടെ തുടര്‍ച്ചയാണ് കോണ്‍ഗ്രസിന്റെ നേൃത്വത്തിലുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തുടരുന്നത്. അഴിമതി ഭരണത്തിനെതിരെ ഉജ്ജ്വല പോരാട്ടം വേണം കേരളത്തിന്റെ ഭാവി ഇടതുപക്ഷ പ്രസ്ഥാനങ്ങളിലാണെന്നും വി.എസ് പറഞ്ഞു. ശനിയാഴ്ച വരെയാണ് സമ്മേളനം.

Top