തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു റയില്‍വേ ഡിവിഷനുകളിലായി 159 സ്‌റ്റേഷനുകള്‍ നിര്‍ത്തലാക്കിയേക്കും. കേരളത്തില്‍ മലപ്പുറം ജില്ലയെയായിരിക്കും തീരുമാനം ഏറ്റവുമധികം ബാധിക്കുക. പ്രസിദ്ധമായ റെയില്‍വേ സ്‌റ്റേഷനുകളില്‍ പെടുന്ന പട്ടാമ്പി, വര്‍ക്കല, തുറവൂര്‍, ചിറയിന്‍കീഴ് തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളെല്ലാം പരിധിയില്‍ പെടും. വരുമാനമുണ്ടാക്കാത്ത ഈ സ്‌റ്റേഷനുകള്‍ ട്രെയിനുകള്‍ക്ക് അനാവശ്യ സമയ നഷ്ടം ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നടപടി.