കൊക്കെയ്ന്‍ കേസ്: പ്രതികളെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി

കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളായ ബ്ലസി സില്‍വസ്റ്ററിനേയും രേഷ്മ രംഗസ്വാമിയേയും ജയിലില്‍ വച്ചു ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പോലീസിന് അനുമതി നല്‍കി. ഒരു ദിവസത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇരുവരെയും ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കോടതി ബുധനാഴ്ചത്തേക്കു മാറ്റി.

Top