കൊച്ചി: കൊക്കെയ്ന്‍ കൈവശം വച്ച കേസില്‍ അറസ്റ്റിലായ നടന് ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി. മോഡല്‍ രേഷ്മ രംഗ സ്വാമിയാണ് കേസിലെ ഒന്നാം പ്രതി. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
അതിനിടെ ഫ്രാങ്ക് എന്ന ഗോവക്കാരനാണ് ലഹരി മരുന്ന് നല്‍കിയതെന്ന് ഫ്ളാറ്റില്‍നിന്ന് ഷൈനിനൊപ്പം പിടിയിലായ ബ്ലസി മൊഴി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ഗോവയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാമ്. ലഹരിമരുന്നിടപാടിലുള്പ്പെട്ടവരുടെ വിവരങ്ങള്‍ക്കായി പിടിയിലായവരുടെ ഫോണ്‍കോള്‍ ലിസ്റ്റുകളും അന്വേഷണസംഘം പരിശോധിച്ചുതുടങ്ങി.
കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നുമാണ് പത്തു ലക്ഷത്തോളം രൂപ വില വരുന്ന പത്ത് ഗ്രാം കൊക്കെയ്നുമായി ഷൈന്‍ ടോം ചാക്കോയും സഹ സംവിധായക ബ്ലസിയും മോഡലുകളും അറസ്റ്റിലായിരുന്നത്.
സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ ഫ്ളാറ്റില്‍ നിന്നായിരുന്നു ഷൈനേയും കൂട്ടാളികളെയും പിടികൂടിയത്.