കൊച്ചി ഹാഫ് മാരത്തണില്‍ കെനിയന്‍ താരങ്ങള്‍ ജേതാക്കള്‍

കൊച്ചി: കൊച്ചി ഹാഫ് മാരത്തണില്‍ കെനിയന്‍ താരങ്ങള്‍ ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ ബര്‍ണാഡ് കിപ്‌യേഗോയും വനിതാ വിഭാഗത്തില്‍ ഹേല ഹിപ്‌റോപും ചാമ്പ്യന്‍മാരായി. പ്രഥമ കൊച്ചി ഹാഫ് മാരത്തണിലെ ജേതാക്കളാണ് ഇരുവരും. 21 കിലോ മീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ രണ്ടു മിനിറ്റ് 36 സെക്കന്‍ഡിലാണ് കിപ്‌യേഗോ ഫിനിഷ് ചെയ്തത്. ഒരു മണിക്കൂര്‍ 11 മിനിട്ട് 38 സെക്കന്‍ഡില്‍ ഹേല ഓടിയെത്തി.

ഇന്ത്യന്‍ താരങ്ങളുടെ പുരുഷ വിഭാഗത്തില്‍ ജി. ലക്ഷമണ്‍ ജേതാവ്. വനിതാ വിഭാഗത്തില്‍ മലയാളി താരം ഒ.പി. ജയ്ഷ ഒന്നാമത്. പുരുഷ വിഭാഗത്തില്‍ ജി. ലക്ഷമണ്‍ ജേതാവ്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തെത്തിയ പ്രീജ ശ്രീധരനു ശ്വാസതടസത്തെ തുര്‍ന്ന് മത്സരം പൂര്‍ത്തിയില്ല.

Top