ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ഉണ്ടായ വിമാനാപകടത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്നും ബാഹിയ സോലാനോയിലേക്കു പോകുകയായിരുന്നു വിമാനമാണ് അപകടത്തില്‍ പെട്ടത്. ടോലിമയിലെ മാരി ക്വിറ്റ മുനിസിപ്പാലിറ്റിയിലെ വിമാനത്തവളത്തിനു സമീപത്തു വച്ചാണ് അപകടം.
അപകടത്തില്‍ പെട്ട യാത്രക്കാരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അപകടത്തിനു മുമ്പ് വിമാനം അടിയന്തിരമായ തിരിച്ചിറക്കാന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നതായി ടോലിമ പോലീസ് മേധാവി നെല്‍സണ്‍ പറഞ്ഞു.