കോണ്‍ഗ്രസ് ബന്ധം അജണ്ടയിലില്ലെന്ന് കാനം രാജേന്ദ്രന്‍

ന്യൂഡല്‍ഹി:യുഡിഎഫിലേക്കുള്ള കോണ്‍ഗ്രസിന്റെ ക്ഷണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കോണ്‍ഗ്രസ് ബന്ധം അജണ്ടയിലില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥനയ്ക്കും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിനും വില കല്‍പിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മെലിഞ്ഞുപോയെന്ന് സഹതപിക്കുന്നവര്‍ സ്വയം കണ്ണാടി നോക്കാന്‍ കൂടി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപി ഒരു വലിയ ശക്തിയല്ല. അരുവിക്കരയില്‍ രാജഗോപാല്‍ കൂടുതല്‍ വോട്ടുപിടിച്ചു എന്ന് മാത്രമേയുള്ളൂ.

അരുവിക്കരയിലേത് ജനങ്ങളുടെ വിധിയെഴുത്താണ്. അത് മാനിക്കണം. പ്രാഥമികമായി അതാണ് ആദ്യം ചെയ്യേണ്ടത്. തോല്‍വിയുടെ കാരണങ്ങള്‍ സിപിഐ പരിശോധിക്കും. തിരുത്തലുകളെക്കുറിച്ച് എല്‍ഡിഎഫും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top