കോഫി ഷോപ്പില്‍ ജനങ്ങളെ ആയുധധാരികള്‍ ബന്ദിയാക്കി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കോഫി ഷോപ്പിലെത്തിയ ആളുകളെ ആയുധധാരികള്‍ ബന്ദിയാക്കി. സിഡ്‌നിയിലെ വാണിജ്യ നഗരമായ മാര്‍ട്ടിന്‍ പ്ലേസിലെ ചോക്ലറ്റ് കഫേയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലിനാണ് സംഭവം. രണ്ടു ആയുധധാരികള്‍ ചേര്‍ന്ന് കടയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 20 പേരെയാണ് ബന്ദിയാക്കിയത്.

ഇതേതുടര്‍ന്ന് സായുധ സേന കോഫി ഷോപ്പ് വളഞ്ഞു. സുരക്ഷയുടെ ഭാഗമായി സിഡ്‌നിയില്‍ വ്യോമഗതാഗതം നിരോധിച്ചു. ഭീകരാന്തരീക്ഷം കണക്കിലെടുത്തു ജനങ്ങളോടു നഗരത്തില്‍ നിന്നും ഒഴിവാകാന്‍ ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് ആവശ്യപ്പെട്ടു.

ബന്ദിയാക്കപ്പെട്ട ആളുകള്‍ ഭീകരരുടെ ആജ്ഞ പ്രകാരം അറബിക് ഭാഷ എഴുതിയ കറുത്ത പതാക പ്രദര്‍ശിപ്പിക്കുന്നതായി ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധധാരികള്‍ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെന്നു സംശയിക്കുന്നു.

Top