ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ഉള്ളവരെ കോടതി കുറ്റവിമുക്തരാക്കായാലും അവരെ പിന്നീട് പൊലീസ് സേനയില്‍ നിയമിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സത്യസന്ധരും കറ കളഞ്ഞവരുമായിരിക്കണം പൊലീസുകാരെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.