ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവ്

രാജ്യാന്തര വിപണിയില്‍ ബ്രന്‍ഡ് ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവ് തുടരുന്നു. ബാരലിന് 92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2012 ജൂണിനുശേഷം ആദ്യമായാണ് ഇത്രയും വിലകുറയുന്നത്.

സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരയറാന്‍ തുടങ്ങിയതും വിപണിയില്‍ എണ്ണയുടെ ലഭ്യത വര്‍ധിച്ചതുമാണ് വില ഇടിയാനിടയാക്കിയത്. സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി ആരാംകോ വിലകുറച്ചതിനെതുടര്‍ന്നാണ് പെട്ടെന്ന് അന്താരഷ്ട്ര മാര്‍ക്കറ്റില്‍ ബ്രന്റ് ക്രൂഡ് വിലയിടിഞ്ഞത്.

Top