ക്രോസ്ഓവര്‍ റ്റിവോലി

സൗത്ത് കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ സാങ്‌യോങ് പുതിയ ക്രോസ്ഓവര്‍ റ്റിവോലിയുടെ ഡിസൈന്‍ പുറത്തിറക്കി. റ്റിവോലിയുടെ മുഖ്യ ആകര്‍ഷണം മികച്ച രൂപകല്‍പനയാണ്. എസ് യു വിയുടെ സവിശേഷതകളും കാറിന്റെ യാത്രാസുഖവും ഒത്തൊരുമിച്ച വാഹനമാണ് റ്റിവോലി. അടുത്ത വര്‍ഷം പകുതിയോടെ റ്റിവോലി നിരത്തുകളിലെത്തും. റോമിനടുത്തുള്ള റ്റിവോലി നഗരത്തിന്റെ പേരാണ് സാങ്‌യോങ് പുത്തന്‍ ക്രോസോവറിന് നല്‍കിയിരിക്കുന്നത്.

വശങ്ങളുടെ മസ്‌ക്കുലാര്‍ ഡിസൈന്‍ വാഹനത്തിന് കൂടുതല്‍ കരുത്ത് തോന്നിപ്പിക്കുന്നു. സ്ലീക് ഹെഡ്‌ലാമ്പുകളും താഴ്ന്ന ബമ്പറും ചേര്‍ന്നതാണ് റ്റിവോലിയുടെ മുന്‍ഭാഗം. ലളിതമാണ് റിയര്‍ ഡിസൈനുമായാകും റ്റിവോലി എത്തുക. വിസ്താരം നല്‍കുന്ന പ്രീമിയം ലുക്കിലാണ് വാഹനത്തിന്റെ ഇന്റീരിയര്‍ രൂപകല്‍പന.

വാഹനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ രൂപകല്‍പ്പന പിന്തുടര്‍ന്നിട്ടുള്ള കണ്‍സെപ്റ്റ് വാഹനങ്ങള്‍ പരിഗണിച്ചാല്‍ 1.6 ലിറ്ററിലുള്ള ഡീസല്‍ പെട്രോള്‍ എഞ്ചിനുകളാകും വാഹനത്തിലുണ്ടാവുക എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ്ങിന്റെ പുതിയ ക്രോസോവര്‍ ഇന്ത്യന്‍ വിപണിയിലും എത്തുമോ എന്നാണ് വാഹനപ്രേമികളും കാത്തിരിക്കുന്നത്.

Top