ഖനി-ധാതു ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ ഖനി, ധാതു ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രമേയം ജനതാദള്‍ (യുണൈറ്റഡ്) വിട്ടുനിന്നതോടെ തള്ളാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 1957ലെ ചട്ടം ഭേദഗതി ചെയ്യുന്ന ബില്ലാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിനു പകരമായാണ് ബില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷത്തുനിന്നും കോണ്‍ഗ്രസും ഇടതുപക്ഷവും ഒഴികെയുള്ള കക്ഷികള്‍ ബില്ലിനെ അനുകൂലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സമാജ്‌വാദി, ബി.എസ്.പി, ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, ജെ.എം.എം, ശിവസേന, ശിരോമണി അകാലിദള്‍ എന്നിവര്‍ ബില്ലിനെ അനുകൂലിച്ചു. ജനതാദള്‍ (യു) ബില്‍ അവതരണ വേളയില്‍ ഇറങ്ങിപ്പോയി. 117 അംഗങ്ങള്‍ ബില്ലനെ അനുകൂലിച്ചപ്പോള്‍ 69 പേര്‍ എതിര്‍ത്തു.

Top