ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത് ഇന്ത്യയെ ബാധിക്കില്ല

sushama swaraj

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത് ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.

ഇത് ജിസിസിക്കുള്ളിലെ (ഗള്‍ഫ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍) ആഭ്യന്തരപ്രശ്നങ്ങളാണ്. അതില്‍ നമ്മളെ ബാധിക്കുന്ന ഒന്നുമില്ല. ഖത്തറിലെ ഇന്ത്യക്കാരുടെ കാര്യം മാത്രമാണ് നമ്മുടെ പരിഗണനയിലുള്ളതെന്നും സുഷമ വ്യക്തമാക്കി.

അവിടെ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഖത്തറുമായുള്ള വ്യോമ-ജല-കര ഗതാഗതം അയല്‍ രാജ്യങ്ങള്‍ വിച്ഛേദിച്ച സാഹചര്യത്തില്‍ സുഷമ പറഞ്ഞു.

ഖത്തര്‍ പ്രതിസന്ധി ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതിയെ ബാധിക്കില്ലെന്ന് പെട്രോനെറ്റ് സാമ്പത്തികവിഭാഗം തലവന്‍ ആര്‍.കെ.ഗാര്‍ഗും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. നമ്മള്‍ ഖത്തറില്‍ നിന്ന് നേരിട്ടാണ് വാതകം വാങ്ങുന്നത്. കടല്‍ വഴിയാണ് അത് ഇന്ത്യയിലെത്തുന്നത് – ഗാര്‍ഗ് ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷം ഇന്ത്യ ഖത്തറില്‍ നിന്ന് എട്ടരക്കോടി ടണ്‍ പ്രകൃതിവാതകമാണ് ഇറക്കുമതി ചെയ്യുന്നത്. പ്രകൃതിവാതക വ്യാപാരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഖത്തര്‍.

Top