സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ്ങ് പുതിയ ഫാബ്ലെറ്റ് രംഗത്തിറക്കുന്നു. ഗാലക്സി നോട്ട് 3 ന്റെ തുടര്‍ച്ചയായി ഗാലക്സി നോട്ട് 4 ദീപാവലിക്ക് മുന്‍പായി രംഗത്തിറക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 10 നായിരിക്കും നോട്ട് ഫോര്‍ വിപണിയിലെത്തുന്നത് എന്നാണ് സൂചനകള്‍.
ഫാബ്ലെറ്റിന്റെ വില സംബന്ധിച്ച് സൂചനകളൊന്നു ലഭ്യമല്ലെങ്കിലും 50000 രൂപയ്ക്ക് മുകളിലാകും ഇന്ത്യയിലെ വില എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നോട്ട് 4ന്റെ മുന്ഗാമിയാണ നോട്ട് 3 രംഗത്തിറക്കിയത് 49,000 രൂപയ്ക്കായിരുന്നു. 1440* 2560 പിക്സല്‍ റസലൂഷനില്‍ 5.7 ഇഞ്ച് ഡിസ്പ്ലേയാണ് നോട്ട് ഫോറിനുണ്ടാകുക.
ഒക്ടാകോര്‍ പ്രൊസസര്‍ ( 1.9 GHZ ക്വാഡ് കോര്‍ + 1.3 GHZ ക്വാഡ് കോര്‍) ഫാബ്ലെറ്റിന് കരുത്ത് പകരും. ഇത് ഇതുവരെ രംഗത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ചതാണിത്.
3 ജിബി റാമും 32 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും പ്രതീക്ഷിക്കുന്ന നോട്ട് ഫോറില്‍ 64ജിബി വരെ മെമ്മറി എസ് ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കും.16എംപി പിന്‍ക്യാമറയും 3.7എം പി മുന്‍ക്യാമറയും ഉണ്ട്. 120 ഡിഗ്രി വൈഡ് ആന്ഗിളില് സെല്‍ഫി എടുക്കാന്‍ കഴിയും എന്നത് മറ്റൊരു പ്രത്യേകതയാണ്. ഗാലക്സി എസ് 5ല്‍ അവതരിപ്പിച്ച ഫിന്ഗര് പ്രിന്റ് സെന്‍സര്‍ നോട്ട് 4ലും ഉണ്ടാകും. കൂടാതെ പുതിയ പല സേവനങ്ങളും സാംസങ്ങ് ഗാലക്സി നോട്ട് 4 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.