അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 124 സിംഹങ്ങള്‍ ചത്തതായി കണക്കുകള്‍. ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ ഔദ്യോഗിക കണക്കാണിത്. വനംവകുപ്പ് മന്ത്രി മങ്കുഭായി പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. സിംഹങ്ങളെക്കുടാതെ 135 പുള്ളിപ്പുലികളും രണ്ട് വര്‍ഷത്തിനിടെ ചത്തു.
സിംഹങ്ങളില്‍ 63 എണ്ണം 2013-14 കാലയളവിലും 61 എണ്ണം 2014-15 കാലയളവിലുമാണ് ചത്തത്. 2013-14 കാലഘട്ടത്തിലാണ് 69 പുള്ളിപ്പുലികള്‍ ചത്തത്. 2014-15ല്‍ 66 എണ്ണം ചത്തു. എന്നാല്‍ ഇവയൊന്നും തന്നെ വേട്ടയാടപ്പെട്ടതല്ല. സ്വാഭാവിക മരണങ്ങളൊ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ മൂലം കൊല്ലപ്പെട്ടതൊ ആണ്.