ഗുജറാത്തില്‍ വ്യത്യസ്ത സമുദായക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബുധനാഴ്ച ന്യുനപക്ഷ സമൂദായത്തില്‍പ്പെട്ട ഒരു ആണ്‍കുട്ടിയെ പട്ടം പറത്തുന്നതിനിടെ മറ്റൊരു സമുദായത്തില്‍പെട്ടയാള്‍ അടിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. മകരസംക്രാന്തി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. ഇരുവിഭാഗത്തിലും പെട്ട ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും കല്ലെറിയുകയുമായിരുന്നു. ജനക്കൂട്ടം പത്തോളം കടകള്‍ അഗ്‌നിക്കിരയാക്കി. പൊലീസും സംസ്ഥാന റിസര്‍വ് പൊലീസും ഉടന്‍തന്നെ സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രണവിധേയമാക്കി. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പൊലീസിന് നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടതായി വന്നു.

Top