അഹമ്മദാബാദ്: ഗുജറാത്തില്‍ വസന്ത് പഞ്ചമി ഉത്സവത്തോടനുബന്ധിച്ച് അഹമ്മാദാബാദിലെ സ്‌കൂളുകളില്‍ ശനിയാഴ്ച സരസ്വതിപൂജ നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. പ്രാര്‍ത്ഥനാ ഗാനമായി സ്‌കൂളുകളില്‍ സരസ്വതീമന്ത്രങ്ങള്‍ ഉരുവിടണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മുനിസിപ്പല്‍ സ്‌കൂള്‍ ബോര്‍ഡാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാല്‍, ഇതിനെതിരെ രൂക്ഷമായ എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളുകളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ മത വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ഉത്തരവെന്നു ചില പ്രിന്‍സിപ്പല്‍മാര്‍ ചൂണ്ടിക്കാട്ടി. നഗരത്തിലെ ചില ഉര്‍ദു സ്‌കൂളുകളിലെ അധ്യാപകരും സര്‍ക്കുലറിനെ പ്രതിഷേധിച്ചു.
അഹമ്മദാബാദിലെ സ്‌കൂളുകള്‍ക്കാണ്, പ്രാര്‍ഥനാഗാനമായി സരസ്വതിമന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.