ഗൂഗിളിന്റെ ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റ്വെല്‍

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഗൂഗിളും എത്തുന്നു. ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റ്വെല്‍ ഡിസംബര്‍ 10 മുതല്‍ 12 വരെയായിരിക്കും.

ഗൂഗിളിന് ഒപ്പം450 ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ ഇതില്‍ പങ്കാളിയാകുന്നു. അതില്‍ തന്നെ പലരും പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് തന്നെ ഈ ദിവസങ്ങളിലാണ്. ഇതില്‍ പ്രധാന സംഭവം 14 മിനുട്ട് പ്രമുഖ ബ്രാന്റുകളുടെ ഏത് ഉത്പന്നവും ഫ്രീയായി വാങ്ങാം എന്നതാണ്. 14 ബ്രാന്റുകളാണ് ഇതില്‍ പങ്കെടുക്കുന്നത്.

പുതിയ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കായി വന്‍ ആനുകൂല്യങ്ങള്‍ ഒരുക്കുന്നുണ്ട്. ക്യാഷ് ഓണ്‍ ഡെലിവറി, ഓണ്‍ലൈന്‍ പേ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

15 ബില്യണ്‍ അമേരിക്കന്‍ ഡോളറിലേക്ക് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയെ 2016ഓടെ എത്തിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ഗൂഗിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് പറയുന്നത്. നെക്‌സസ്സ് 7 അടക്കമുള്ള ഗാഡ്ജറ്റുകള്‍ എത്തുക ഈ ഓണ്‍ലൈന്‍ ഫെസ്റ്റിന്റെ ഭാഗമായിട്ടായിരിക്കും.

Top