ലോകം മുഴുവന്‍ ഓണ്‍ലൈനാക്കാനുള്ള ഗൂഗിളിന്റെ ബലൂണ്‍ പദ്ധതി ഉടന്‍. ഇതിനായി തയ്യാറാക്കിയ ബലൂണുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആകാശത്തിലേക്ക് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ ഗൂഗിള്‍ പുറത്തുവിട്ടു.
ഗൂഗിള്‍ വിക്ഷേപിക്കുന്ന ജെല്ലിഫിഷിനോട് സാദൃശ്യമുള്ള ബലൂണുകള്‍ ആറുമാസം വരെ ആകാശത്ത് പറന്നുനടക്കും. സൗരോര്‍ജ്ജത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ എക്‌സ് എന്നറിയപ്പെടുന്ന പ്രത്യേക വിഭാഗമാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. ലൂണ്‍ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് ലോകമെങ്ങും ഓണ്‍ലൈനാക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്. ഗൂഗിള്‍ ബലൂണില്‍നിന്ന് ഭൂമിയിലെ ഉപയോക്താവിന് ഇന്റര്‍നെറ്റ് സ്വീകരിക്കാന്‍ പ്രത്യേക റിസീവര്‍ ആവശ്യമാണ്. എന്നിരുന്നാലും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ലഭിക്കുന്നതിനേക്കാള്‍ വേഗമേറിയ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലൂണ്‍ യാഥാര്‍ത്ഥ്യമാക്കും. പക്ഷെ ഇതിന് ഓരോ ഉപയോക്താക്കളും എത്രത്തോളം പണം ചെലവാക്കേണ്ടിവരുമെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.