ന്യൂയോര്‍ക്ക്: ഗൂഗിള്‍ ഇത്തവണ തങ്ങളുടെ ബ്ലോഗ് സര്‍വ്വീസായ ബ്ലോഗറില്‍ കൈവയ്ക്കുന്നു. മാര്‍ച്ച് 23 മുതല്‍ ബ്ലോഗറില്‍ സെക്‌സ് സംബന്ധിയായ ഫോട്ടോകളും ചിത്രങ്ങളും ഗൂഗിള്‍ നീക്കം ചെയ്യും.
നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളും, ചിത്രങ്ങളും നിലവില്‍ ബ്ലോഗുകളില്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അതിനെ ഈ പുതിയ ശുദ്ധീകരണം ബാധിച്ചെന്ന് വരില്ല. എന്നാല്‍ ആ ബ്ലോഗുകള്‍ പ്രൈവറ്റായി മാറും. അതോടെ നിങ്ങള്‍ക്ക് അല്ലാതെ ആര്‍ക്കും ബ്ലോഗ് കാണുവാന്‍ സാധിക്കില്ല ഗൂഗിള്‍ പറയുന്നു.
അതിനാല്‍ തന്നെ ഇത് മറ്റുള്ളവര്‍ക്ക് കാണിക്കുവാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ അത് .xml ഫയലായി എക്‌സ്‌പോര്‍ട്ട് ചെയ്ത് വയ്ക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ കലാപരമായും, വിദ്യാഭ്യാസപരമായും, ശാസ്ത്രീയപരമായും വിശദീകരിക്കുന്ന ബ്ലോഗുകളിലെ ഉള്ളടക്കങ്ങള്‍ക്ക് ആവശ്യമായ നഗ്‌നതയുള്ള ചിത്രങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ പൊതു ഇടത്തില്‍ നിന്നും നീക്കം ചെയ്യില്ല. അതിന് ആവശ്യമായ സെറ്റിങ്ങ് മാറ്റങ്ങള്‍ വരുത്തിയാല്‍ മതി ഗൂഗിള്‍ പറയുന്നു.