ഗെയിംസ് നടത്തിപ്പില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗെയിംസ് നടത്തിപ്പില്‍ പൂര്‍ണ തൃപ്തിയുണ്ട്. മോഹന്‍ലാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് തെറ്റാണ്. താനും കൂടിയാണ് മോഹന്‍ ലാലിനെ ക്ഷണിച്ചത്. സമയക്കുറവ് അപ്പോള്‍ തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

വിവാദത്തില്‍ മോഹന്‍ലാലിനെ ഖേദം അറിയിച്ചു. ലാലിസത്തിന് കൊടുത്ത പണം തിരികെ വാങ്ങുന്ന പ്രശ്‌നമില്ല. ചെലവായ പണമായതു കൊണ്ട് തിരിച്ചുവാങ്ങില്ല. പണം തിരികെ വാങ്ങുന്നത് ധാര്‍മികത അല്ല.

പാസ് കൊടുത്തതിലും സംഘാടനത്തിലും തെറ്റുപറ്റി. അര്‍ഹത ഇല്ലാത്തവര്‍ വേദിയില്‍ കയറി ഇരുന്നു. തിരുവഞ്ചൂരിന് പോലും ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി പറഞ്ഞതെല്ലാം ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top