നവംബര്‍ 20 ന് ആരംഭിക്കുന്ന ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് നാല് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ പേദര്‍ശിപ്പിക്കും. ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍, ജയരാജിന്റെ ഒറ്റാല്‍,സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍,ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളാണ് സ്‌ക്രീനിലെത്തുക.
വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം പനോരമയിലുണ്ട്. സംസ്‌കൃത ഭാഷയിലൊരുക്കിയ ചിത്രമാണ് പ്രിയമാനസം. കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഈ ചിത്രം തഴഞ്ഞെന്ന ആരോപണവുമായി സംവിധായകന്‍ രംഗത്തെത്തിയിരുന്നു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഒരേ ഉടലും പ്രദര്‍ശിപ്പിക്കും.