തൃശൂര്‍: മുഹമ്മദ് നിഷാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സെക്യുരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ ഓര്‍മ്മശക്തി നശിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ചന്ദ്രബോസിന്റെ തലയ്ക്ക് കാര്യമായ പരുക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി അടക്കമുള്ള സന്ദര്‍ശകരോടും ചന്ദ്രബോസ് സംസാരിച്ചിരുന്നു എന്ന വാദം ബലപ്പെടുത്തുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ പോലീസ് അനാസ്ഥ കാണിച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.