തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ മര്‍ദനത്തെ തുടര്‍ന്നു മരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ കാരമുക്ക് സ്വദേശി കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി നിസാമില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ദേശീയ ഗെയിംസിനായി പണിത ഗെയിംസ് വില്ലേജ് പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസസഭായോഗം ചുമതലപെടുത്തി. ഗെയിംസ് വില്ലേജ് പൊളിച്ചു നീക്കരുതെന്ന് വിവിധകോണില്‍ നിന്ന് വന്ന ആവശ്യങ്ങള്‍ പരിഗണിച്ചാണ് നടപടി. കൊല്ലത്ത് ഗെയിംസിനോടനുബന്ധിച്ച് പണിത ഹോക്കി സ്റ്റേഡിയം പൊലീസിന് വിട്ട് നല്‍കും. കണ്ണൂര്‍ സ്റ്റേഡിയത്തിന്റെ ചുമതല കണ്ണൂര്‍ കളക്ടര്‍ക്കും നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.