തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം ഹമ്മറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ സാക്ഷിമൊഴികള്‍ ഇന്നുമുതല്‍ രേഖപ്പെടുത്തും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണു സാക്ഷിമൊഴിയെടുക്കുക.
സാക്ഷികള്‍ കൂറുമാറാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്കാണു മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുന്നത്. അഞ്ചു ദൃക്സാക്ഷികളടക്കം ഒമ്പതു സാക്ഷികളുടെ മൊഴിയാണു രേഖപ്പെടുത്തുക. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സാക്ഷിമൊഴി രേഖപ്പെടുത്തല്‍. മജിസ്ട്രേറ്റ് നേരിട്ട് അദ്ദേഹത്തിന്റെ കൈപ്പടയില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തും. അതീവരഹസ്യമായി വയ്ക്കുന്ന ഈ മൊഴി പിന്നീടു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറും.