ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ കുറ്റവിമുക്ത ഹര്‍ജി കോടതി തള്ളി

തൃശൂര്‍: ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ തന്നെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായി മുഹമ്മദ് നിസാം സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. നിസാമിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. അതില്‍ പറയുന്ന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് നിസാം മറുപടി നല്‍കി. വിചാരണ ആരംഭിക്കുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കേസ് ഈ മാസം 24ലേക്ക് മാറ്റിവെച്ചു.

ജനുവരി 29നാണ് തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിസാം ക്രൂരമായി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു.

Top